Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബലാത്സംഗം, കൊല: രണ്ട് ഏഷ്യക്കാര്‍ക്ക് വധശിക്ഷ

അബുദാബി- വിവാഹിതയായ യുവതിയെ അപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവച്ച് യു.എ.ഇ കോടതി. ഏഷ്യക്കാരായ ഒരു വാച്ച്മാനും കാര്‍ ക്ലീനറുമാണ് പ്രതികള്‍. കീഴ്‌കോടതികള്‍ വിധിച്ച ശിക്ഷ അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശരിവെച്ചത്. പ്രതികളായ ഏഷ്യക്കാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
 അപാര്‍ട്ട്‌മെന്റിലെ വാച്ച്മാന്‍ സംഭവ ദിവസം ഇരയായ യുവതിയുടെ അപാര്‍ട്ട്‌മെന്റില്‍ എത്തുകയും വാതിലില്‍ മുട്ടുകയും ചെയ്തു. യുവതി വാതില്‍ തുറന്നപ്പോള്‍ ബലമായി അവരെ തള്ളിമാറ്റി അപാര്‍ട്ട്‌മെന്റിനുള്ളില്‍ കയറി. ഇവരുടെ കൈകള്‍ ബന്ധിച്ചശേഷം കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ക്ലീനിംഗ് തൊഴിലാളിയായ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ വാച്ച്മാനും യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു.

 

Latest News