അബുദാബി- സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും ചർച്ച നടത്തി. പ്രതിരോധ, സൈനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളും, ഗൾഫ് രാജ്യങ്ങളുടെയും പൗരന്മാരുടെയും സുരക്ഷയിലും സമാധാനത്തിലും ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വെല്ലുവിളികൾ നേരിടുന്നതിന് നടത്തുന്ന ശ്രമങ്ങളും ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും വിശകലനം ചെയ്തു.