19 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കി

മസ്‌കത്ത്- പത്തൊന്‍പത് പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കി സുല്‍ത്താന്‍ ഖാബൂസ് രാജകല്‍പന പുറപ്പെടുവിച്ചു.
ഇവരുടെ പേരുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
2018 ല്‍ 37 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കിയിരുന്നു. ആറ് യമനികള്‍ക്ക് ഇരട്ട പൗരത്വവും നല്‍കി.
പുതുതായി പൗരത്വം ലഭിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല.

 

Latest News