ഹിക്ക ചുഴലിക്കാറ്റില്‍ ബോട്ട് മറിഞ്ഞ് ഒമാനില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

മസ്‌കത്ത്- ഹിക്ക ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
കനത്ത ചുഴലിക്കാറ്റില്‍ ബോട്ട് നിയന്ത്രണം നഷ്ടമായി ഒഴുകിപ്പോകുകയായിരുന്നു. ഏതാനും ദിവസമായി ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.
മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായും ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

 

Latest News