ഒമാനില്‍ ഹിക്ക വീശുന്നു

മസ്‌കത്ത്- അറബിക്കടലിലെ ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാനിലെ മസീറ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഹിക്ക എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് തെക്കന്‍ ഒമാനിലെ മസീറ ദ്വീപിലും പരിസര ഗവര്‍ണറേറ്റുകളിലും വീശിയടിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ചൊവ്വ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു മസീറ ദ്വീപില്‍. ഉച്ചയോടെ ശക്തമായ കാറ്റും മഴയുമായി. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 100 കിലോമീറ്റര്‍ അകലെയായിരുന്ന കാറ്റിന്റെ സ്ഥാന ഉച്ചയോടെ കൂടുതല്‍ ദ്വീപിനോടടുത്തു. 60 മുതല്‍ 75 കിലോമീറ്റര്‍ വരെയാണ് വേഗം.

 

Latest News