സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ ബാലിക മരിച്ചു

Illustrative image/File photo.

മസ്‌കത്ത്- സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങാന്‍ വിട്ടുപോയി ബസില്‍ മണിക്കൂറുകളോളം കുടുങ്ങിയ ബാലിക മരിച്ചു. ആറു ദിവസമായി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാലുവയസ്സുകാരിയാണ് മരിച്ചത്.  ഈ മാസം 17 നാണ് സംഭവം.
സ്‌കൂളില്‍ മറ്റു കുട്ടികളെ ഇറക്കിയെങ്കിലും കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുന്നതിനായി െ്രെഡവര്‍ വാഹനമെടുത്തപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതമായിരുന്നു.ചികിത്സ തുടരുന്നതിനിടെ തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.

 

Latest News