Sorry, you need to enable JavaScript to visit this website.

റുപേ കാര്‍ഡ്: മികച്ച ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍

ദുബായ്- ഇന്ത്യയുടെ റൂപേ കാര്‍ഡിന് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. കാര്‍ഡിന് യു.എ.ഇ അനുമതിയായി. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലാണ് റൂപേ കാര്‍ഡിന് യു.എ.ഇയില്‍ ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.
ഇന്ത്യയില്‍ 60 കോടി റൂപേ കാര്‍ഡുകളാണ് ഇതിനകം വിതരണം ചെയ്തത്. യു.എ.ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാര്‍ഡ് പല വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.
തെരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മികച്ച നിരക്കിളവ് ലഭിക്കുമെന്നാണ് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് എക്‌സ്‌പോ, ദുബൈ വ്യാപാരോത്സവം എന്നിവയുടെ സമയത്ത് കൂടുതല്‍ നിരക്കിളവ് ലഭിക്കും.
എന്‍.പി.സി.ഐ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആരിഫ് ഖാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News