മസ്‌കത്തില്‍ ഇന്ത്യ-ഒമാന്‍ കലാ പ്രദര്‍ശനം

മസ്‌കത്ത്- മഹാത്മാ ഗാന്ധിയുടെ 150–ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാന്‍ ആര്‍ട്ട് എക്‌സിബിഷന്‍ ഈ മാസം 25 മുതല്‍ 28 വരെ നടക്കും. അല്‍ സരൂജിലെ ഒമാനി സൊസൈറ്റി ഫോര്‍ ഫൈന്‍ ആര്‍ട്‌സിലാണ് പ്രദര്‍ശനമെന്നും അംബാസഡര്‍ മുനു മഹാവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25ന് വൈകിട്ട് 7.30ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 28 വരെ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രദര്‍ശന സമയം. ആര്‍ട്ട് എക്‌സിബിഷനില്‍ പ്രകാശ് ബാല്‍ ജോഷി, സച്ചിന്‍ ജോര്‍ജ് സെബാസ്റ്റിയന്‍, സുജിത്ത് എസ്.എന്‍, മുഹമ്മദ് അല്‍ ബലൂശി, നൈല അല്‍ മഅ്മരി, ഇസ്സ ഇല്‍ മിഫ്‌റജി തുടങ്ങിയവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
സെപ്റ്റംബര്‍ 23ന് വൈകിട്ട് ഇന്ത്യന്‍ എംബസിയില്‍ ബിടുബി സംഗമവും ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷവും നടക്കും.

 

Latest News