Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ സ്റ്റാര്‍ സുശീല്‍ ആദ്യ റൗണ്ടില്‍ പുറത്ത്

.നൂര്‍ സുല്‍ത്താന്‍ (കസാഖിസ്ഥാന്‍) - ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 74 കിലൊ വിഭാഗത്തില്‍ സുശീലിനെ അസര്‍ബയ്ജാന്റെ ഖാദിമുറാദ് ഖാദിയേവ് 11-9 ന് തോല്‍പിച്ചു. രണ്ട് വ്യക്തിഗത ഒളിംപിക് മെഡലുകള്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് സുശീല്‍. ഖാദിയേവിനെതിരെ ഒരു ഘട്ടത്തില്‍ സുശീല്‍ 8-2 ന് മുന്നിലായിരുന്നു. 
കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ സുമിത് മാലിക്കും (125 കിലൊ വിഭാഗം) ആദ്യ റൗണ്ടില്‍ പുറത്തായി. ഹംഗറിയുടെ ഡാനിയേല്‍ ലിഗറ്റിയോട് 0-2 ന് സുമിത് തോറ്റു. തങ്ങളെ തോല്‍പിച്ചവര്‍ ഫൈനലിലെത്തുകയാണെങ്കില്‍ സുശീലിനും സുമിതിനും റെപഷാജിലൂടെ വെങ്കലം നേടാന്‍ അവസരമുണ്ട്. 
 

Latest News