അഗ്നിയുമായി സൂര്യ കൃഷ്ണമൂര്‍ത്തി അബുദാബിയില്‍

അബുദാബി- കലാസ്വാദകരുടെ മനസ്സില്‍ അഗ്നികൊളുത്തി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ കലാശില്‍പം. ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് സവിശേഷമായ കലാവിരുന്ന് ഒരുക്കിയത്. കല അബുദാബിയും ഐ.എസ്.സിയും ചേര്‍ന്ന് അവതരിപ്പിച്ച പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മുപ്പതോളം കലാകാരന്മാര്‍ ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച മനോഹര ദൃശ്യ വിരുന്ന് ഒരുക്കി.
ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍, നജിം അര്‍ഷാദ്, ഷംന കാസിം, നിയാസുള്‍ഹഖ്, ബിജുകുമാര്‍, മാളവിക, ദുര്‍ഗ വിശ്വനാഥ് തുടങ്ങിയ കലാകാരന്‍മാര്‍ അണിനിരന്നു. ഉദ്ഘാടന ചടങ്ങില്‍ നടരാജന്‍, എം.എം നിസാര്‍, ജോസഫ് ജോര്‍ജ്, എ.കെ ബീരാന്‍ കുട്ടി, സലിം ചിറക്കല്‍, ടോമിച്ചന്‍, ഗോപകുമാര്‍, ആര്‍ട്ടിസ്റ്റ് ഷാജി, രജനി പ്രശാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Latest News