മിസ്ബാഹ് കോച്ചായിരുന്നെങ്കില്‍ ഇന്‍സമാം ടീമിലെത്തുമോ?

ലാഹോര്‍ - പാക്കിസ്ഥാന്റെ പുതിയ കോച്ചും ചീഫ് സെലക്ടറുമായ മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. മിസ്ബാഹ് കോച്ചായിരുന്നെങ്കില്‍ ഇന്‍സമാമുല്‍ ഹഖിനെ പോലുള്ളവര്‍ പാക്കിസ്ഥാന് കളിക്കില്ലായിരുന്നുവെന്ന് ക്രിക്കറ്റ് പ്രേമികള്‍ പരിഹസിച്ചു. കളിക്കാര്‍ ബിരിയാണിയും മധുരപലഹാരങ്ങളും കഴിക്കുന്നത് കഴിഞ്ഞ ദിവസം മിസ്ബാഹ് വിലക്കിയിരുന്നു. 
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും ഫിറ്റ്‌നസ് കുറഞ്ഞ ടീമാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ലോകകപ്പിനിടെ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് മധുര പലഹാരങ്ങളും മറ്റും കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മിസ്ബാഹ് നേരത്തെ കോച്ചായിരുന്നുവെങ്കില്‍ ഇന്‍സമാമുല്‍ ഹഖും സര്‍ഫറാസ് അഹ്മദും ടീമിലിലെത്തില്ലായിരുന്നുവെന്ന് പലരും കളിയാക്കി. 

Latest News