Sorry, you need to enable JavaScript to visit this website.

പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ പി.എസ്.സി തയാറെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം- മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചതായും പി.എസ്.സിക്ക് തടസ്സവാദങ്ങളില്ലെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

പി.എസ്.സി പരീക്ഷകള്‍ മുഴുവന്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.  പി.എസ്.യുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലുമാക്കാമെന്ന നലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് തീരുമാനം. ഇതില്‍ സര്‍വകലാശാല അധ്യാപകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തും. ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ തയാറാക്കുകയാണ് പ്രധാന കടമ്പയെന്നും ഇത് സാധ്യമാണെന്ന് ഉറപ്പു ലഭിച്ചാല്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പി.എസ്.സി ഉന്നയിച്ചിരുന്ന തടസ്സവാദങ്ങളെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ പി.എസ്.സി ആസ്ഥആനത്ത്  ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു

സീറ്റ് ബെല്‍റ്റിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍ക്കും പിഴയിട്ട് പോലീസ്

ചിദംബരത്തിനെതിരെ നടന്നത് സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ഗൂഢാലോചന- എന്‍. റാം

എ.ടി.എം കാര്‍ഡിന്റെ പകര്‍പ്പെടുത്തവര്‍ എട്ട് ലക്ഷം തട്ടി; ബാക്കി മൂന്ന് രൂപ മാത്രം

ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുക്കും; ചരിത്ര സംഭവം

Latest News