എ.ടി.എം കാര്‍ഡിന്റെ പകര്‍പ്പെടുത്തവര്‍ എട്ട് ലക്ഷം തട്ടി; ബാക്കി മൂന്ന് രൂപ മാത്രം

മുംബൈ- ബാങ്ക് ഡെബിറ്റ് കാര്‍ഡിന്റെ പകര്‍പ്പെടുത്ത അമേരിക്കയിലെ തട്ടിപ്പുകാര്‍ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍നിന്ന് 8.16 ലക്ഷം രൂപ പിന്‍വലിച്ചു. അവശേഷിക്കുന്നത് മൂന്ന് രൂപ മാത്രം.
ഇപ്പോള്‍ ഇറ്റലിയിലുള്ള മുംബൈ സ്വദേശി സഹീറാണ് തട്ടിപ്പിനിരയായത്.  പിതാവ് മോയിസ് ഹാമി, സഹീറിന്റെ പാസ് ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്ക് ഓഫ് ബറോഡയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

മേയ് മൂന്ന്, എട്ട്, 20 തീയതികളിലായി മൂന്ന് തട്ടിപ്പ് ഇടപാടുകളാണ് നടന്നതെന്നും ഇവയെ കുറിച്ച് ബാങ്ക് ഉപയോക്താവിനെ അറിയിച്ചിട്ടില്ലെന്നും മോയിസ് ഹാമി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അമേരിക്കയില്‍വെച്ച് ഡെബിറ്റ് കാര്‍ഡിന്റെ പകര്‍പ്പെടുത്തവരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ബാങ്ക അധികൃതര്‍ പറയുന്നു. ഒരു വര്‍ഷമായി ഇറ്റലിയിലുള്ള സഹീറിന്റെ അക്കൗണ്ടില്‍ മൂന്ന് രൂപ മാത്രമാണ് അവശേഷിക്കുന്നത്.  പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

അസം മാതൃകയില്‍ ഹരിയാനയിലും പൗരത്വ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിന്റെ പിന്തുണ

 

ജുബൈലില്‍ മലയാളി ന്യൂമോണിയ ബാധിച്ച് മരിച്ചു 

Latest News