Sorry, you need to enable JavaScript to visit this website.

സീറ്റ് ബെല്‍റ്റിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍ക്കും പിഴയിട്ട് പോലീസ്

പട്‌ന- ബിഹാറില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് പോലീസ് ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴയിട്ടു. മുസഫര്‍പൂരിലെ സറൈയയിലാണ് സംഭവം. ഓട്ടോറിക്ഷകള്‍ക്ക് സീറ്റ്ബെല്‍റ്റ് ഇല്ലെന്നിരിക്കെയാണ് പോലീസിന്റെ നടപടി.

പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴ പത്തുമടങ്ങായാണ് വര്‍ധിപ്പിച്ചത്. നിയമത്തില്‍ ഓട്ടോയെന്ന് പ്രത്യേകമായി പരാമര്‍ശിക്കാതിരിക്കെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് ഓട്ടോ ഡ്രൈവര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ദരിദ്രനായതിനാല്‍ കുറഞ്ഞ തുകയാണ് പിഴയിട്ടതെന്ന് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കുമാര്‍ പറയുന്നു.  കാറുകളില്‍ യാത്ര ചെയ്യവെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്‍പ് 100 രൂപയായിരുന്നു പിഴ. ഇപ്പോള്‍ ഇത് 1000 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

റോഡുകള്‍ മോശമായിരിക്കെ വന്‍ തുക പിഴ ചുമത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

കാരുണ്യ ദീപം വാട്‌സ്ആപ് കൂട്ടായ്മ ഭവനം കൈമാറി 

കശ്മീരിലെ കുട്ടികളെ  സഹായിക്കൂ-യു.എന്നിനോട് മലാല  

ഉറ്റവര്‍ വിട്ടുപോയി, കുഞ്ഞുഹാനിയ തനിച്ചായി 

Latest News