Wednesday , October   23, 2019
Wednesday , October   23, 2019

വിയറ്റ്‌നാം ഓപണില്‍ സൗരഭ് ചാമ്പ്യന്‍

ഹാനോയ് - വിയറ്റ്‌നാം ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ ചാമ്പ്യനായി. മൂന്നു ഗെയിം നീണ്ട ഫൈനലില്‍ ചൈനയുടെ സുന്‍ ഫെയ്‌സിയാംഗിനെ സൗരഭ് തോല്‍പിച്ചു. സ്‌കോര്‍: 21-12, 17-21, 21-14.
ടൂര്‍ണമെന്റില്‍ സൗരഭ് രണ്ടാം സീഡാണ്. ഈ വര്‍ഷം സൗരഭിന്റെ മൂന്നാമത്തെ കിരീടമാണ് ഇത്. ഹൈദരാബാദ് ഓപണും സ്ലൊവേനിയന്‍ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റും ജയിച്ചിരുന്നു. 


 

Latest News