Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഹീറോ ടീമില്‍ നിന്ന് പുറത്ത്

ലണ്ടന്‍ - ആഷസ് പരമ്പരയിലെ ഇന്നാരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ലോകകപ്പ് ഹീറോ ജയ്‌സന്‍ റോയിയെ ഇംഗ്ലണ്ട് തഴഞ്ഞു. പെയ്‌സ്ബൗളര്‍ ക്രയ്ഗ് ഒവേര്‍ടനെയും ഒഴിവാക്കി. ഓള്‍റൗണ്ടര്‍മാരായ ക്രിസ് വോക്‌സിനെയും സാം കറണിനെയും ടീമിലുള്‍പെടുത്തി. ചുമലിന് പരിക്കുള്ള ബെന്‍ സ്റ്റോക്‌സ് ബാറ്റ്‌സ്മാനെന്ന നിലയിലാണ് കളിക്കുക. ബൗള്‍ ചെയ്യില്ല. 
പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1 ന് മുന്നിലാണ്. 2001 നു ശേഷം ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ട് ഈ മത്സരം ജയിക്കണം. നാലാം ടെസ്റ്റ് ജയിച്ചതോടെ ഓസീസ് ആഷസ് നിലനിര്‍ത്തിയിരുന്നു. 

Latest News