മകളുമായി സെറീന റാംപില്‍

ന്യൂയോര്‍ക്ക് - യു.എസ് ഓപണ്‍ ടെന്നിസ് ഫൈനലിലെ പരാജയത്തിന്റെ ക്ഷീണം മറന്ന് സെറീന വില്യംസ് ഫാഷന്‍ ഷോയില്‍. തന്റെ ഫാഷന്‍ ലേബല്‍ എസ് ബൈ സെറീന കലക്ഷന്‍ അവതരിപ്പിക്കാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ന്യൂയോര്‍ക്ക് ഫാഷന്‍ ഷോയിലെത്തി. രണ്ടു വയസ്സുകാരി മകള്‍ ഒളിംപിയയെ കൈയിലെടുത്താണ് മിനി സ്‌കേര്‍ടില്‍ സെറീന പ്രത്യക്ഷപ്പെട്ടത്.  
സെറീനയുടെ ആരാധകരായ കിം കര്‍ദാഷിയാന്‍, ഗയ്ല്‍ കിംഗ്, വോഗ് എഡിറ്റര്‍ അന്ന വിന്‍ടൂര്‍, മിടൂ മൂവ്‌മെന്റ് സ്ഥാപക തരാന ബുര്‍ക്ക് തുടങ്ങിയവര്‍ ഷോ കാണാനെത്തി. കടുത്ത നിറങ്ങളോടാണ് സെറീന താല്‍പര്യം കാട്ടിയത്. 

Latest News