ലൗതാരൊ -മെസ്സിക്ക് പകരക്കാരന്‍

ലോസ്ആഞ്ചലസ് - ലൗതാരൊ മാര്‍ടിനേസ് 22 മിനിറ്റിനിടെ പൂര്‍ത്തിയാക്കിയ ഹാട്രിക്കില്‍ അര്‍ജന്റീന സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ മെക്‌സിക്കോയെ 4-0 ന് തകര്‍ത്തു. ഇന്റര്‍ മിലാന്‍ താരമായ ലൗതാരൊ പതിനേഴാം മിനിറ്റിലാണ് സ്‌കോറിംഗ് തുടങ്ങിയത്. 22, 39 മിനിറ്റുകളിലായി സ്‌കോറിംഗ് പൂര്‍ത്തിയാക്കി. മുപ്പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് പി.എസ്.ജി മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രൊ പരേദേസാണ് അര്‍ജന്റീനയുടെ മൂന്നാമത്തെ ഗോളടിച്ചത്. ഒട്ടും ഒത്തിണക്കമില്ലാതെയാണ് മെക്‌സിക്കൊ കളിച്ചത്. 
ഇരുപത്തിരണ്ടുകാരനായ ലൗതാരൊ സമര്‍ഥമായ ഫിനിഷിംഗിന്റെ മായാജാലമാണ് പുറത്തെടുത്തത്. ലിയണല്‍ മെസ്സിയുടെ അഭാവത്തില്‍ ടീമിന്റെ ആക്രമണച്ചുമതല താരം ഏറ്റെടുത്തു. 13 രാജ്യാന്തര മത്സരങ്ങളില്‍ ലൗതാരോക്ക് ഒമ്പത് ഗോളായി. 
മെസ്സിക്കു സെര്‍ജിയൊ അഗ്വിരൊ, എയിംഗല്‍ ഡി മരിയ തുടങ്ങി നിരവധി പ്രമുഖരില്ലാതെയാണ് അര്‍ജന്റീന കളിച്ചത്. 

Latest News