Sorry, you need to enable JavaScript to visit this website.

കോപക്ക് മറുപടി, ബ്രസീലിന് പെറു പാഠം

ലോസ്ആഞ്ചലസ് - ജൂലൈ ഏഴിന് കോപ അമേരിക്ക ഫൈനലിലേറ്റ തിരിച്ചടിക്ക് ബ്രസീലിനോട് പകരം ചോദിച്ച് പെറു. അന്ന് പെറുവിനെ 3-1 ന് തോല്‍പിച്ചാണ് ബ്രസീല്‍ ചാമ്പ്യന്മാരായത്. സന്നാഹ മത്സരത്തില്‍ നെയ്മാര്‍ ഉള്‍പ്പെട്ട ബ്രസീല്‍ ടീമിനെ പെറു ഞെട്ടിച്ചു. എണ്‍പത്തഞ്ചാം മിനിറ്റില്‍ ലൂയിസ് അബ്രാമിന്റെ ഹെഡറില്‍ പെറു 1-0 ന് ജയിച്ചു. കഴിഞ്ഞ ലോകകപ്പിനു ശേഷം 17 കളികളില്‍ പരാജയമില്ലാതെ മുന്നേറുകയായിരുന്നു ബ്രസീല്‍. 21 കളികളില്‍ ബ്രസീലിനെതിരെ പെറുവിന്റെ രണ്ടാമത്തെ മാത്രം വിജയമാണ് ഇത്. 
യോഷിമര്‍ യോതൂന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക് ഊളിയിട്ടു കയറിയ ശേഷം അബ്രാം വലയിലേക്ക് ചെത്തിവിടുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ അബ്രാം അര്‍ജന്റീനാ ലീഗില്‍ വാലെസ് സാര്‍സ്ഫീല്‍ഡിന്റെ ഡിഫന്ററാണ്. ഫെലിപ് കൗടിഞ്ഞൊ, റോബര്‍ടൊ ഫിര്‍മിനൊ, രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ നെയ്മാര്‍, വിനീഷ്യസ് ജൂനിയര്‍, ഫാബിഞ്ഞൊ തുടങ്ങിയ വമ്പന്‍ സ്‌ട്രൈക്കര്‍മാരെ നിഷ്പ്രഭരാക്കിയാണ് യുവ ഡിഫന്റര്‍ സ്‌കോര്‍ ചെയ്തത്. 

Latest News