എയര്‍ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പദ്ധതിയില്ലെന്ന് ഒമാന്‍ എയര്‍

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന എയര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ പദ്ധതിയില്ലെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു. ഗള്‍ഫ് വിമാന കമ്പനികള്‍ വിദേശ വിമാന കമ്പനികളില്‍ മുതല്‍മുടക്കിയെങ്കിലും വിജയിച്ചില്ലെന്നതാണ് അനുഭവമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള  പുതിയ സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ച് 24 വര്‍ഷം പിന്നിട്ടു. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് ഗ്രിഗറോവിച്ച് ദല്‍ഹിയിലെത്തിയത്.

Latest News