സ്വീഡനില്‍  ഇബ്രയുടെ പ്രതിമ

സ്റ്റോക്ക്‌ഹോം - മുന്‍ സ്വീഡിഷ് ഇന്റര്‍നാഷനല്‍ സ്ലാറ്റന്‍ ഇബ്രഹിമോവിച് സ്വന്തം നാടായ സ്വീഡനിലെ മാല്‍മോയില്‍ അടുത്ത മാസം സ്വന്തം പ്രതിമ അനാഛാദനം ചെയ്യും. സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യമറിയിച്ചത്. 2.7 മീറ്റര്‍ ഉയരവും 500 കിലോ ഭാരമുള്ളതുമാണ് പ്രതിമ. ഇബ്ര 116 തവണ സ്വീഡനു കളിച്ചിട്ടുണ്ട്. 62 ഗോളടിച്ചു.
ഇബ്ര മാല്‍മൊ എഫ്.സിയിലാണ് കളി തുടങ്ങിയത്. നഗരത്തിലെ ദരിദ്രകേന്ദ്രമായ റോസന്‍ബര്‍ഗിലായിരുന്നു കുട്ടിക്കാലം. നഗരത്തിലെ പഴയതും പുതിയതും സ്റ്റേഡിയങ്ങള്‍ക്കിടയിലായിരിക്കും പ്രതിമയുടെ സ്ഥാനം. സ്വിഡിഷ് ഫുട്‌ബോള്‍ അസോസിയേഷനു വേണ്ടി പീറ്റര്‍ ലിന്‍ഡെയാണ് പ്രതിമ തയാറാക്കിയത്. അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലോസ്ആഞ്ചലസ് ഗാലക്‌സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് കളിച്ചിട്ടുണ്ട് ഇബ്ര. 

Latest News