ചായ കുടിക്കാന്‍ ചെലവ് 78,650

ജക്കാര്‍ത്ത-ചൂട് ചായയ്ക്ക് വില 30000. സേവന നികുതി 13,650. ഒരു കാപിച്ചീനൊയുടെ വില 35000. അങ്ങനെ ഒരു ചായ കുടിക്കാന്‍ മൊത്തം ചിലവ് 78,650.ബാലിയില്‍ അവധി ആഘോഷിക്കുന്ന ഹാസ്യ താരം കിക്കു ശര്‍ദയാണ് ഞെട്ടിക്കുന്ന ബില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ബില്‍ കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം മനസ്സിലായി. 78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണ്. അതായത് ഏകദേശം 400 രൂപ. 
മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയത് വലിയ വാര്‍ത്തയായതിന് പിന്നലെയാണിത്. 

Latest News