ഷാര്‍ജയില്‍ സ്‌കൂള്‍ ബസില്‍ അഗ്നിബാധ

ഷാര്‍ജ- രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസില്‍ അഗ്‌നിബാധ. കുട്ടികളെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തി. ചൊവ്വ രാവിലെ 6.30ന് കല്‍ബയിലാണ് സംഭവം. യാത്ര ചെയ്യവേ ബസിന്റെ എന്‍ജിനില്‍നിന്ന് പുക ഉയരുന്നത് കണ്ട് െ്രെഡവര്‍ ഉടന്‍ ബസ് നിര്‍ത്തിയിട്ടു കുട്ടികളെയെല്ലാം പുറത്തിറക്കുകയായിരുന്നു.
തുടര്‍ന്ന് ഷാര്‍ജ പൊലീസിലും സിവില്‍ ഡിഫന്‍സിലും വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ പടരാതെ നിയന്ത്രണ വിധേയമാക്കി.
കുട്ടികളെ പിന്നീട് മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.

 

Latest News