അനാശാസ്യത്തിന് ക്ഷണിച്ച് പണം തട്ടിയ 18 കാരി പിടിയില്‍

ഷാര്‍ജ- സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഫോട്ടോ പ്രദര്‍ശിപ്പിച്ച് പുരഷന്മാരില്‍നിന്ന് പണം തട്ടിയ 18 കാരിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. അറബ് പെണ്‍കുട്ടി അനാശാസ്യത്തിനു ക്ഷണിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്  അന്വേഷണം നടത്തുകയായിരുന്നു.
വ്യാജ ഫോട്ടോയില്‍ ആകൃഷ്ടരാകുന്നവരോട് അഡ്വാന്‍സ് തുക മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു രീതി. ബാക്കി തുക പിന്നീട് നല്‍കിയാല്‍ മതിയെന്നു പറയുന്ന പെണ്‍കുട്ടി അഡ്വാന്‍സ് ലഭിച്ചാലുടന്‍ തുക അയച്ചയാളെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യും.
പണം ട്രാന്‍സ്ഫര്‍ ചെയ്ത വിവരങ്ങള്‍ ലഭിച്ചാലുടന്‍ അത് സഹോദരിക്ക് കൈമാറിയാണ് മണി എക്‌സ്‌ചേഞ്ചില്‍നിന്ന് പണം സ്വീകരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
പണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊന്നും അറയില്ലെന്നുമാണ് സഹോദരി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

Latest News