ജെംസ് ഗ്രൂപ്പ് 1800 അധ്യാപകരെ പുതുതായി നിയമിച്ചു, ശമ്പളം കൂട്ടി

ദുബായ്- യു.എ.ഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ ഗ്രൂപ്പായ ജെംസ് എജുക്കേഷന്‍ പുതുതായി 1800 അധ്യാപകരെ നിയമിച്ചു. ഇപ്പോള്‍ പതിനാറായിരത്തോളം ജീവനക്കാരുള്ള ഗ്രൂപ്പിന് ശമ്പളം വര്‍ധിപ്പിക്കാനുമാകും. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ ജീവനക്കാരുടെ ശമ്പള വര്‍ധന മരവിപ്പിച്ചിരിക്കുകയായിരുന്നു.
വര്‍ധന കഴിഞ്ഞ നവംബറില്‍ കരാര്‍ പുതുക്കുമ്പോള്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞിരുന്നതായി ജെംസ് ഗ്രൂപ്പ് സി.ഇ.ഒ ഡിനോ വര്‍ക്കി പറഞ്ഞു. ശമ്പള വര്‍ധന മരവിപ്പിച്ചത് ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ 1960 ല്‍ ഒരു സ്‌കൂളായി ആരംഭിച്ച ജെംസ് ഇന്ന് 12 രാജ്യങ്ങളിലായി 70 സ്‌കൂളുകളുടെ ഉടമകളാണ്.

 

Latest News