നാട്ടില്‍ പോകാന്‍ പാക്ക് ചെയ്ത് കാത്തിരുന്ന കോട്ടയം സ്വദേശി ശുചിമുറിയില്‍ മരിച്ച നിലയില്‍

ഷാര്‍ജ-  കോട്ടയം രാമപുരം അമനകര തറയില്‍ (ശ്രീഭവന്‍) പരേതനായ രാമകൃഷ്ണന്റെ മകന്‍ വിനോജ് രാമകൃഷ്ണന്‍ (49) ഷാര്‍ജയില്‍ നിര്യാതനായി. നിസ്സാന്‍ ഷോറൂമിലെ സര്‍വീസ് മാനേജര്‍ ആയിരുന്നു വിനോജ്. 25 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്ന്് വരാത്തതിനെ തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ ആണ് ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോജ്  രണ്ട് വര്‍ഷം മുന്‍പാണ് ഷാര്‍ജയിലെ നിസാനില്‍ ജോലിക്കു കയറിയത്. നാട്ടിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബാഗുകള്‍ എല്ലാം പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. മാതാവ് സുമതി (കോഴ തെങ്ങുതയിക്കല്‍) ഭാര്യ: ജ്യോതി. മക്കള്‍: ദേവനാരായണന്‍, സൂര്യനാരായണന്‍.

 

 

 

 

Latest News