അബുദാബി- അഞ്ച് വര്‍ഷത്തിനിടെ യു.എ.ഇയില്‍ ഗതാഗതക്കുരുക്ക് 34 ശതമാനം കുറഞ്ഞുവെന്ന് പുതിയ കണക്കുകള്‍. അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. നല്ല റോഡുകളും കര്‍ശനമായ ട്രാഫിക് നിയമങ്ങളും കനത്ത പിഴയുമാണ് ഇതിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഗുരുതരമായ റോഡപകടങ്ങളുടെ എണ്ണം 24 ശതമാനം കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം യു.എ.ഇ.യിലെ റോഡുകളില്‍ 470 പേരാണ് മരിച്ചത്. 3712 ഗുരുതരമായ വാഹനാപകടങ്ങളുമുണ്ടായി.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട അപകടരഹിതദിനം കാമ്പയിന്‍ ഇത്തവണയും സ്‌കൂള്‍ തുറക്കുന്ന സെപ്റ്റംബര്‍ രണ്ട് മുതല്‍ തുടങ്ങും.