ഇന്ത്യക്ക് 75 റണ്‍സ് ലീഡ്

നോര്‍ത് സൗണ്ട് (ആന്റിഗ്വ) - വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 222 ന് അവസാനിപ്പിച്ച ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 75  റണ്‍സ് ലീഡ് സമ്പാദിച്ചു. എട്ടിന് 189 ല്‍ മൂന്നാം ദിനം തുടങ്ങിയ ആതിഥേയര്‍ക്ക് 33 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. തുടര്‍ച്ചയായ ഓവറുകളില്‍ ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറെയും (39) മിഗ്വേല്‍ കമിന്‍സിനെയും (0) മുഹമ്മദ് ഷാമിയും രവീന്ദ്ര ജദേജയും പുറത്താക്കി. ഇരുവര്‍ക്കും രണ്ടു വീതം വിക്കറ്റ് കിട്ടി. 
രണ്ടാം ദിനം ഇശാന്ത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെയാണ് ഇന്ത്യ മേല്‍ക്കൈ നേടിയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 297 നെതിരെ അഞ്ചിന് 174 ലെത്തിയ ശേഷമാണ് എട്ടിന് 179 ലേക്ക് വിന്‍ഡീസ് തകര്‍ന്നത്. അവസാന മണിക്കൂറിലായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.
 

Latest News