അബുദാബിയില്‍ ജന്മാഷ്ടമി ആഘോഷത്തിന് വന്‍ ഭക്തജന പങ്കാളിത്തം

ദുബായ്- ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ മൂവായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുത്തു.
പാരീസില്‍നിന്ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന അഭ്യൂഹം മുലം നിരവധി ആളുകളാണ് പരിപാടിക്കെത്തിയത്. എന്നാല്‍ അദ്ദേഹം പരിപാടിയില്‍ സംബന്ധിക്കുന്നതായി ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല.
ജന്മാഷ്ടമി ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, ബിസിനസ് ഭീമന്‍ ബി.ആര്‍. ഷെട്ടി എന്നിവരും പങ്കെടുത്തു. കൃഷ്ണചിത്രങ്ങള്‍ പതിച്ച തമ്പില്‍ ഉത്സവച്ഛായയിലായിരുന്നു പരിപാടികള്‍.

 

Latest News