Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിയേറ്ററുകളെ ഇളക്കിമറിക്കാൻ സാഹോ

ബാഹുബലി ഹീറോ പ്രഭാസിന്റെ ആക്ഷൻ ത്രില്ലർ സാഹോ ആരാധകരെ ഹരം കൊള്ളിപ്പിക്കുമെന്നുറപ്പായി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനു പുറമെ തകർപ്പൻ ഡയലോഗുകളും അടങ്ങുന്നതാണ് സഹോ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ തന്നെ ആവേശം കൊള്ളിക്കുന്നതാണ്. ഈ മാസം 30 നാണ് സാഹോ ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. 
കിടിലൻ ലുക്കിലാണ് ട്രെയിലറിൽ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. നായിക ശ്രദ്ധ കപൂർ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായർ എന്ന കഥാ പാത്രത്തെയാണ് ശ്രദ്ധ അവതരിപ്പിക്കുന്നത്. മലയാള സിനിമാ താരം ലാൽ, ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ, ടിനു ആനന്ദ്, ശരത് ലോഹിത്, എവിലിൻ ശർമ്മ, വെനില കിഷോർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.  
സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. ആക്ഷന് പ്രധാന്യം നൽകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോഓർഡിനേറ്റർ കെന്നി ബേറ്റ്‌സ്. യുവി ക്രിയേഷന്റെ ബാനറിൽ വാംസി പ്രമോദാണ് നിർമാണം. 
ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ഛായാഗ്രഹണം ആർ. മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദും നിർവഹിക്കുന്നു. വിഷ്വൽ എഫക്ട് ആർസി കമലാകണ്ണൻ. വിഷ്വൽ ഡെവലപ്‌മെന്റ് ഗോപി കൃഷ്ണ, അജയ് സുപാഹിയ. വസ്ത്രാലങ്കാരം തോട്ട വിജയ് ഭാസ്‌കർ, ലീപാക്ഷി എല്ലവദി. സൗണ്ട് ഡിസൈൻ സിൻക് സിനിമ, ആക്ഷൻ ഡയറക്ടേഴ്‌സ്: പെങ് സാങ്, ദിലീസ് സുബ്ബരായൻ. സ്റ്റണ്ട്: സിൽവ, സ്റ്റീഫൻ, ബോബ് ബ്രൗൺ, റാം ലക്ഷ്മൺ.

Latest News