പൊറിഞ്ചുവും മറിയവും ജോസും  23 ന് തിയേറ്ററുകളിൽ

പ്രളയം മൂലം റിലീസ് നീട്ടിവെച്ച ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ഈ മാസം 23 ന് തിയേറ്ററുകളിലെത്തും. 
ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീട്ടിവെച്ചത്. ചിത്രത്തിലെ നായകനായ ജോജു അടക്കമുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. ടൈറ്റിൽ കഥാപാത്രങ്ങളായി ജോജു ജോർജ് (കാട്ടാളൻ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പൻ വിനോദ് (ജോസ്) എന്നിവർ എത്തുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് ചിത്രീകരിച്ചത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ. സംഗീതം ജേക്‌സ് ബിജോ, എഡിറ്റിംഗ് ശ്യാം ശശിധരൻ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമാണം. 

 

Latest News