Sorry, you need to enable JavaScript to visit this website.

പാക് ബൗളര്‍ക്ക് ഇന്ത്യന്‍ വധു 

ദുബായ് - പാക്കിസ്ഥാനി പെയ്‌സ്ബൗളര്‍ ഹസന്‍അലി ദുബായില്‍ ഇന്ത്യക്കാരി സാമിയ ആര്‍സൂവിനെ മിന്നുകെട്ടി. ഹരിയാനക്കാരിയായ സാമിയയും പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ ഹസന്‍അലിയുമായുള്ള വിവാഹം ദുബായിലെ അറ്റ്‌ലാന്റിസ് ദ പാം ഹോട്ടലിലാണ് നടന്നത്. ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്ററാണ് അലി. 
പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക് 2010 ഏപ്രില്‍ 12 ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ചതാണ് ഇതില്‍ ഏറ്റവും താരപ്പകിട്ടേറിയത്. ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞുണ്ട്. അത്ര തന്നെ പ്രശസ്തമായിരുന്നു 1983 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ മുഹ്‌സിന്‍ ഖാനും പ്രശസ്ത ഇന്ത്യന്‍ നടി റീനാ റോയിയുമായുള്ള വിവാഹം. ഇത് അധികം നീണ്ടില്ല. പാക്കിസ്ഥാന്റെ ഏറ്റവും പ്രശസ്ത ബാറ്റ്‌സ്മാന്മാരിലൊരാളായ സഹീര്‍ അബ്ബാസ് ഇന്ത്യക്കാരി റീത ലുത്രയെയാണ് വിവാഹം കഴിച്ചത്, 1988 ല്‍. റീത ഇപ്പോള്‍ സമീന അബ്ബാസ് എന്നാണ് അറിയപ്പെടുന്നത്. സഹീറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 

Latest News