Sorry, you need to enable JavaScript to visit this website.

ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നര്‍ ആക്ഷന്‍ കുരുക്കില്‍

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് വിജയമൊരുക്കിയ സ്പിന്നര്‍ അകില ധനഞ്ജയ തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപൂര്‍വമായി ബൗള്‍ ചെയ്യാറുള്ള ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസനും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനകം ഇരുവരും പരിശോധനക്ക് വിധേയരാവണം. ഈ കാലയളവില്‍ ഇരുവര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യാം. നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇരുവര്‍ക്കും കളിക്കാം. 
2018 ഡിസംബറില്‍ തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരില്‍ വിലക്കപ്പെട്ട അകില ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷം ടെസ്റ്റില്‍ തിരിച്ചെത്തിയിട്ടേയുള്ളൂ. 2018 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റെടുത്ത ഘട്ടത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
പാര്‍ട് ടൈം ഓഫ്‌സ്പിന്നറായ വില്യംസന്‍ മൂ്‌ന്നോവര്‍ മാത്രമാണ് ആദ്യ ടെസ്റ്റില്‍ ബൗള്‍ ചെയ്തത്. വില്യംസനും 2014 ല്‍ തെറ്റായ ആക്ഷന് വിലക്കപ്പെട്ടിരുന്നു. 

Latest News