കേള്‍വി ശക്തിയില്ലാത്ത താരം ചരിത്രമെഴുതി

വാഷിംഗ്ടണ്‍ - കേള്‍വിശേഷിയില്ലാത്ത തെക്കന്‍ കൊറിയന്‍ താരം ലീ ഡക് ഹീ പ്രൊഫഷനല്‍ ടെന്നിസില്‍ ചരിത്രം സൃഷ്ടിച്ചു. വിന്‍സ്റ്റണ്‍ സാലം ടൂര്‍ണമെന്റില്‍ ഹെന്റി ലാക്‌സോണനെതിരായ വിജയം കേള്‍വിശേഷിയില്ലാത്ത ഒരു കളിക്കാരന്റെ പ്രൊഫഷനല്‍ ടെന്നിസിലെ ആദ്യ വിജയമാണ്. 
കേള്‍വിശേഷിയില്ലാത്തതിന്റെ പേരില്‍ പലരും തന്നെ പരിഹസിച്ചുവെന്നും ടെന്നിസില്‍ തുടരുന്നതിനെ പിന്തുണച്ചില്ലെന്നും ലീ ഡക് പറഞ്ഞു. 7-6 (7-4), 6-1 നാണ് കൊറിന്‍ താരം ജയിച്ചത്. കുടുംബവും സുഹൃത്തുക്കളുമാണ് എന്നെ പിന്തുണച്ചത്. കഠിനാധ്വാനം ചെയ്താല്‍ എന്തും നേടാമെന്ന് എല്ലാവര്‍ക്കും തെളിയിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു -ലീ ഡക് പറഞ്ഞു. 
പതിനഞ്ചാം വയസ്സില്‍ പ്രൊഫഷനലായ ലീ ലോക റാങ്കിംഗില്‍ 212 ാം സ്ഥാനത്താണ്. 2017 ല്‍ 130 ാം സ്ഥാനത്തെത്തിയിരുന്നു. ലൈന്‍ കോളുകളും അമ്പയര്‍ സ്‌കോര്‍ വിളിച്ചു പറയുന്നതും ലീക്ക് കേള്‍ക്കാനാവില്ല. പത്രസമ്മേളനത്തില്‍ കാമുകിയാണ് ദ്വിഭാഷിയെ സഹായിച്ചത്. 

Latest News