കോഹ്‌ലിയെ ഈ താരം മറികടക്കുമോ?

ദുബായ് - ആഷസ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലെ ഉജ്വല പ്രകടനത്തോടെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിലക്കനുഭവിച്ച ശേഷം ഈ പരമ്പരയില്‍ തിരിച്ചെത്തിയതായിരുന്നു സ്മിത്ത്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് അടുക്കുകയാണ് സ്മിത്ത്. ഇരുവരും തമ്മില്‍ ഒമ്പത് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. 
ബൗളിംഗ് റാങ്കിംഗില്‍ പാറ്റ് കമിന്‍സ് (ഓസ്‌ട്രേലിയ) ഒന്നാം സ്ഥാനം ഭദ്രമാക്കി. 914 റേറ്റിംഗ് പോയന്റുണ്ട് കമിന്‍സിന്. ചരിത്രത്തില്‍ നാലു പേരേ ഇതിനെക്കാള്‍ റേറ്റിംഗ് പോയന്റ് നേടിയിട്ടുള്ളൂ -സിഡ്‌നി ബാണ്‍സ് (932), ജോര്‍ജ് ലോമാന്‍ (931), ഇംറാന്‍ ഖാന്‍ (922), മുത്തയ്യ മുരളീധരന്‍ (920) എന്നിവര്‍. 

Latest News