Sorry, you need to enable JavaScript to visit this website.

ബയേണില്‍ കൗടിഞ്ഞൊ ക്ലച്ച് പിടിക്കുമോ?

മഡ്രീഡ് - വന്‍ പ്രതീക്ഷയോടെ ബാഴ്‌സലോണയിലെത്തിയ ശേഷം നിരാശപ്പെടുത്തിയ ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ് കൗടിഞ്ഞൊ പുതിയ തുടക്കം തേടി ബയേണ്‍ മ്യൂണിക്കില്‍. ഒരു വര്‍ഷത്തെ ലോണിലാണ് ബയേണിന് കൗടിഞ്ഞോയെ ബാഴ്‌സലോണ വിട്ടുകൊടുത്തത്. 85 ലക്ഷം യൂറോയാണ് ലോണ്‍ തുക.
2018 ജനുവരിയില്‍ 12 കോടി യൂറോയുടെ കരാറിലാണ് കൗടിഞ്ഞൊ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയത്. തുടക്കത്തില്‍ ബ്രസീല്‍ ടീമിലെന്ന പോലെ മധ്യനിരയിലാണ് കൗടിഞ്ഞൊ കളിച്ചത്. എന്നാല്‍ പിന്നീട് കോച്ച് ഏണസ്‌റ്റൊ വാല്‍വെര്‍ദെ മുന്‍നിരയില്‍ ലിയണല്‍ മെസ്സിക്കും ലൂയിസ് സോറസിനുമൊപ്പം കൗടിഞ്ഞോയെ പരീക്ഷിച്ചു. എന്നാല്‍ ലിവര്‍പൂളിലെ ഉജ്വല ഫോം ആവര്‍ത്തിക്കാന്‍ കൗടിഞ്ഞോക്കു സാധിച്ചില്ല. 
ജര്‍മനിയിലേക്കുള്ള കൂടുമാറ്റത്തില്‍ കൗടിഞ്ഞൊ ആഹ്ലാദം പ്രകടിപ്പിച്ചു. യൂറോപ്പിലെ മികച്ച ക്ലബ്ബുകളിലൊന്നിന്റെ ജഴ്‌സിയില്‍ പുതിയ രാജ്യത്ത് തനിക്ക് ഇത് പുതിയ വെല്ലുവിളിയാണെന്ന് കൗടിഞ്ഞൊ പറഞ്ഞു. കഴിഞ്ഞ സീസണിനൊടുവില്‍ വെറ്ററന്‍ കളിക്കാരായ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും ക്ലബ് വിട്ട ഒഴിവില്‍ പകരക്കാരെ തേടുകയാണ് ബയേണ്‍. 

 

Latest News