Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡി യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിച്ചേക്കും

അബുദാബി- പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഈയാഴ്ച യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിച്ചേക്കും. 22 നും 26 നുമിടയില്‍ അദ്ദേഹം എത്താനാണ് സാധ്യതയെന്നാണ് സൂചന.  24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ മോഡി പങ്കെടുക്കുന്നുണ്ട്. ഇതിനു മുന്‍പേ യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചേക്കും.
യു.എ.ഇയുടെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനാണ് യു.എ.ഇയിലെത്തുക. ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും.  പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാകും അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈനില്‍ ആദ്യത്തേതും. എന്നാല്‍ ഇരു രാജ്യങ്ങളും ഇവിടങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ഈ വര്‍ഷം ഏപ്രിലിലാണ് മോഡിക്ക് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചത്.  സായിദ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോഡി.

 

 

Latest News