Sorry, you need to enable JavaScript to visit this website.

ബ്രസീലിയന്‍ പ്ലേമേക്കര്‍ ബാഴ്‌സലോണ വിടുന്നു

മ്യൂണിക് - ബാഴ്‌സലോണയുടെ ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ് കൗടിഞ്ഞൊ ബയേണ്‍ മ്യൂണിക്കിലേക്ക്. ലോണ്‍ വ്യവസ്ഥയില്‍ രണ്ടു വര്‍ഷത്തേക്കാണ് കൗടിഞ്ഞൊ ജര്‍മനിയിലേക്കു നീങ്ങുന്നത്. ലിവര്‍പൂളില്‍ നിന്നുള്ള ഏറെ വിവാദമായ ട്രാന്‍സ്ഫറിലൂടെ 2017 ല്‍ ബാഴ്‌സോലണയിലെത്തിയ ഇരുപത്തേഴുകാരന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഫോം സ്പാനിഷ് ലീഗില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. 75 കളികളില്‍ 21 ഗോളാണ് സമ്പാദ്യം. 
വിരമിച്ച ആര്യന്‍ റോബനും ഫ്രാങ്ക് റിബെറിക്കും പകരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലിറോയ് സാനെയെയാണ് ബയേണ്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സാനെക്ക് ഗുരുതരമായ പരിക്കേറ്റതോടെ മറ്റു സാധ്യതകള്‍ തേടുകയായിരുന്നു. 

Latest News