Sorry, you need to enable JavaScript to visit this website.

കോര്‍ടിലെ വികൃതിപ്പയ്യന് കേട്ടാല്‍ ഞെട്ടുന്ന പിഴ

സിന്‍സിനാറ്റി - ടെന്നിസ് കോര്‍ടിലെ സ്ഥിരം വികൃതിപ്പയ്യന്‍ നിക് കിര്‍ഗിയോസിന് എ.ടി.പി കനത്ത പിഴയിട്ടു. സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നിസ് മത്സരത്തില്‍ കോപാകുലനായി തെറിയഭിഷേകം നടത്തിയ ഓസ്‌ട്രേലിയന്‍ താരത്തിന് 1.13 ലക്ഷം ഡോളറാണ് (92.5 ലക്ഷം രൂപ) പിഴ വിധിച്ചത്. രണ്ട് റാക്കറ്റുകള്‍ എറിഞ്ഞു തകര്‍ത്ത കിര്‍ഗിയോസ് ചെയര്‍ അമ്പയര്‍ക്കു നേരെയാണ് അസഭ്യവര്‍ഷം നടത്തിയത്. ചെയര്‍ അമ്പയറുടെ നേര്‍ക്ക് തുപ്പുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയായാല്‍ കിര്‍ഗിസോയിസിനെ സസ്‌പെന്റ് ചെയ്‌തേക്കും. 
ഇറ്റാലിയന്‍ ഓപണിനിടെ കോര്‍ടിലേക്ക് കസേര വലിച്ചെറിഞ്ഞതിന് കിര്‍ഗിയോസിനെ അയോഗ്യനാക്കിയിരുന്നു. ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്കയുടെ കാമുകിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും കിര്‍ഗിയോസ് പിഴ ശിക്ഷ വാങ്ങിയിരുന്നു. ഷാംഗ്ഹായ് മാസ്റ്റേഴ്‌സില്‍ അലസമായി കളിച്ചതിന് എട്ടാഴ്ച കളിയില്‍ നിന്ന് വിലക്കപ്പെട്ടു. 


 

Latest News