Sorry, you need to enable JavaScript to visit this website.

കുഞ്ഞുങ്ങൾ വിരൽ കുടിക്കുമ്പോൾ...

അമ്മമാരുടെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് വിരൽ കുടിച്ചുറങ്ങുന്ന കുട്ടികളുടെ കാര്യം. മുലകുടി നിർത്തിയാലും കുഞ്ഞുങ്ങൾ കുറെ വർഷം വിരൽ കുടിച്ചുകിടക്കും. കുട്ടികളുടെ വിരൽ കുടിയുമായി ബന്ധപ്പെട്ട അമ്മമാരുടെ ആധിയിൽ വലിയ കാര്യമില്ല. അഞ്ചു വയസ്സു വരെ ഇത് കാര്യമേക്കണ്ടതില്ല. വീണ്ടും ഇതു തുടരുകയാണെങ്കിൽ മാത്രമേ ശ്രദ്ധിക്കേണ്ട കാര്യമുള്ളൂ. 
കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളർച്ചയും പല്ലിന്റെ വളർച്ചയും നാലു മുതൽ പതിനാലു വയസ്സു വരെയാണ്. അതിനാൽ വിരലു കുടിക്കുന്ന കുഞ്ഞുങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കേണ്ടത് ആവശ്യമാണ്. 
അഞ്ചു വയസ്സിന് ശേഷവും വിരൽകുടി തുടരുകയാണെങ്കിൽ സംഭവിച്ചേക്കാവുന്ന പ്രശ്‌നം.
കുഞ്ഞിന്റെ താടിയെല്ലിന്റെ ആകൃതിക്കു മാറ്റം വരുന്നു.
പല്ലുകൾ പൊങ്ങി നിൽക്കും, ക്രമം തെറ്റും. 
കുഞ്ഞുങ്ങളുടെ സംസാര രീതിയിൽ മാറ്റം.
ഗർഭസ്ഥ ശിശു വിരലുകുടിക്കാറുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞ് ഏതാനും മാസങ്ങൾ വിരൽകുടിക്കും. എന്നാൽ അഞ്ചു വയസ്സു കഴിഞ്ഞും കുഞ്ഞുങ്ങൾ ഇതു ശീലമാക്കിയാൽ ശ്രദ്ധിക്കേണ്ടതാണ്.
ജന്മനാ കുഞ്ഞുങ്ങളിൽ കാണുന്നതാണു വിരലുകുടി. പ്രായം കൂടുന്നതിനനുസരിച്ച് ഇതു മാറും. പക്ഷേ, ചില കുഞ്ഞുങ്ങൾ ഇതു ശീലമാക്കും. ഇതു സംതൃപ്തിയുടെ ഭാഗമായിത്തീരും. വിശക്കുമ്പോഴും ഭയമുണ്ടാകുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെ ഇതു ചെയ്യും.
കുഞ്ഞിനു മനസ്സിലാകുന്ന ഭാഷയിൽ ഉപദേശിച്ച് ഇതിൽനിന്ന് പിൻമാറ്റുക.  കുഞ്ഞിന്റെ വിരൽ ഒരു ബാൻഡ് എയ്ഡ് വെച്ച് ചുറ്റിക്കെട്ടുക. ഇതൊരു ശിക്ഷയാണെന്നു കുഞ്ഞിനു തോന്നരുത്. ദുശ്ശീലം മാറ്റാനാണെന്നു പറഞ്ഞുകൊടുക്കണം. അനുസരിക്കുകയാണെങ്കിൽ സമ്മാനങ്ങൾ നൽകുക. 
കുഞ്ഞുങ്ങളെ വാശി പിടിപ്പിക്കുന്ന രീതിയിൽ നിർബന്ധിച്ചു വിരലുകുടി നിർത്തിക്കരുത്. മറ്റു കാര്യങ്ങളിലേക്ക് കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിച്ചു വിടണം. ചിത്രം വരയ്ക്കൽ, പെയിന്റിംഗ് തുടങ്ങിയവ ശീലിപ്പിക്കുക. കുടിക്കുന്ന വിരലിൽ ആര്യവേപ്പിലയോ കുഴമ്പോ പുരട്ടുക. ഈ കുഴമ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ഹാനികരമല്ലെന്ന് ഉറപ്പു വരുത്തണം. പ്രയാസങ്ങളോ ഉൽക്കണ്ഠയോ കാരണമാണോ വിരലുകുടിയെന്നു തിരിച്ചറിയണം. അതു മാറ്റിയെടുക്കാൻ ശ്രമിക്കണം.


 

Latest News