നരേന്ദ്ര മോഡിയെയും അമിത് ഷായെയും ആക്ഷേപിച്ചു പോസ്‌റ്റ്; യുവാവിനെ അറസ്‌റ്റു ചെയ്‌തു.

ഗുവാഹത്തി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആക്ഷപഹാസ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത സംഭവത്തിൽ യുവാവിനെ അറസ്‌റ്റു ചെയ്‌തു. രണ്ടു വർഷം മുമ്പ് ബീഫ് തിന്നുന്ന ചിത്രം പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്ത അതെ ദിവസം തന്നെയാണ് നരേന്ദ്ര മോഡിയെയും അമിത് ഷായെയും ആക്ഷേപിച്ചു പോസ്‌റ്റിട്ട സംഭവത്തിൽ അസാമിൽ യുവാവിനെതിരെ കേസെടുക്കുക്കുകയും അറസ്‌റ്റു ചെയ്യുകയും ചെയ്‌തത്‌. കൊകരാജ്ഹർ ജില്ലയിൽ നിന്നാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. കൊകരാജ്ഹർ  ജില്ലയിലെ ഗ്രാമത്തിലെ സംഭവത്തിൽ യുവാവിന്റെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സിങിമാരി വില്ലേജിൽ ഫാകിരഗ്രാം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് യുവാവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന്‌ കൊകരാജ്ഹർ എസ് പി രാജൻ സിങ് പറഞ്ഞു. അറസ്‌റ്റ് ചെയ്‌ത തിനു പിന്നാലെ ഇയാളുടെ കൈവശം നിന്ന് ഒരു മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
 

Latest News