കോഴിക്കോട്- നിങ്ങള്‍ ദുബായിക്കാരനാണോ? നാട്ടിലേക്ക് വരുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്കായി കൊണ്ടു വരുന്ന സാധനങ്ങളുടെ കൂട്ടത്തില്‍, പ്രളയക്കെടുതിയുടെ ദുഃഖം അനുഭവിക്കുന്നവര്‍ക്കായി കൂടി ഇടം ഒരുക്കിക്കൂടെ? നടന്‍ വിനയ് ഫോര്‍ട്ടിന്റെ അഭ്യര്‍ഥനയാണിത്.
ദുബായില്‍ സമാഹരിച്ച് വെച്ചിരിക്കുന്ന അവശ്യ വസ്തുക്കള്‍ ഇത്തരത്തില്‍ നാട്ടില്‍ എത്തിക്കാന്‍ തയാറുള്ളവരെ തേടുകയാണ് ഫേസ് ബുക്ക് പോസ്റ്റ് വഴി അദ്ദേഹം.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഷെയര്‍ ചെയ്യുകയോ കോപ്പി എടുത്തു നിങ്ങളുടെ വാളില്‍ പോസ്റ്റ് ചെയ്യുകയോ ചെയുക.....എത്രയോ പേര്‍ എന്റെ സൗഹൃദ ലിസ്റ്റില്‍ ഉണ്ട്.....പ്ലീസ്
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനുള്ള കുറച്ചു സാധനങ്ങള്‍ ദുബായില്‍ കലക്ട് ചെയ്തു വെച്ചിട്ടുണ്ട്.. ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്ന സുഹൃത്തുക്കളുടെ സഹായം നിര്‍ബന്ധം ആണ്.. നമ്മുടെ ലഗേജിന്റെ ചെറിയ ഒരു ഭാഗം എങ്കിലും പ്രളയ ബാധിതരെ സഹായിക്കാന്‍ നീക്കി വെച്ചുകൂടെ..
കോഴിക്കോട്, കൊച്ചി എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ കോണ്ടാക്ട് ചെയ്യുമല്ലോ.
സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ വന്നു നമ്മുടെ സുഹൃത്തുക്കള്‍ കലക്ട് ചെയ്‌തോളും.
ദയവായി നമ്മുടെ ദുബായില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഷെയര്‍ ചെയ്യൂ..
ARAVIND:+97466447914(whatsapp)
ROUFAL :+919846560760