Sorry, you need to enable JavaScript to visit this website.

കുല്‍ദീപ് ടീമിലില്ല, റെക്കോര്‍ഡ് നഷ്ടമായി

പോര്‍ട് ഓഫ് സ്‌പെയിന്‍ - മുഹമ്മദ് ഷാമിയെ മറികടന്ന് ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റെടുത്ത താരമാവാനുള്ള അവസരം കുല്‍ദീപ് യാദവിന് നഷ്ടപ്പെട്ടു. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ കുല്‍ദീപ് ടീമിലില്ല. പകരം യുസവേന്ദ്ര ചഹലിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. നാലു വിക്കറ്റെടുത്താല്‍ കുല്‍ദീപ് യാദവിനെ കാത്തിരുന്നത് അപൂര്‍വ റെക്കോര്‍ഡായിരുന്നു. 53 ഏകദിനങ്ങളില്‍ 96 വിക്കറ്റുണ്ട് കുല്‍ദീപിന്. നാല് വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ ബൗളറാവാനുള്ള അവസരമുണ്ടായിരുന്നു. 55 കളികളില്‍ 100 വിക്കറ്റിലെത്തിയ മുഹമ്മദ് ഷാമിയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റമുണ്ട്. ഷെല്‍ഡണ്‍ കോടറലിനും ഒഷെയ്ന്‍ തോമസിനും പകരം കീമൊ പോളും ഫാബിയന്‍ അലനും കളിക്കുന്നു. 
 

Latest News