Sorry, you need to enable JavaScript to visit this website.

പോലീസുകാരനാണ്, എന്നുവെച്ച് മനുഷ്യസ്‌നേഹിയല്ലാതാകുമോ...

ദുബായ്- നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ദുബായ് പോലീസ് ഓഫീസര്‍ യാത്രക്കിടെ കണ്ടത് മലയാളിയായ അബ്ദുല്‍ വഹാബ് വഴിയരികില്‍ വിഷണ്ണനായി നില്‍ക്കുന്നതാണ്. കാറിന്റെ മുന്‍ചക്രം പൊട്ടി യാത്ര മുടങ്ങിയ വഹാബ് ടയര്‍ മാറ്റി യാത്ര തുടരാനുള്ള ശ്രമത്തിലായിരുന്നു. കടുത്ത ചൂടില്‍ ആരും സഹായിക്കാനില്ലാതെ അബ്ദുല്‍ വഹാബ് ശ്രമം തുടര്‍ന്നു.
കാറിന്റെ കീഴിലേക്ക് കയറി തകരാര്‍ നന്നാക്കാന്‍ കാല്‍മുട്ടുവേദന അലട്ടുന്ന അബ്ദുല്‍ വഹാബിന് കഴിഞ്ഞതുമില്ല. വഴിയെ പോയ പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയാറായില്ല. വിഷമിച്ചു നില്‍ക്കുമ്പോഴാണ് പോലീസ് ഓഫീസര്‍ ആ വഴിയെ വന്നത്.
ബര്‍ദുബായ് പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ അദ്ദേഹം ഒരു മടിയും കൂടാതെ അബ്ദുല്‍ വഹാബിന്റെ കാറിന്റെ കീഴിലേക്ക് നൂഴ്ന്നുകയറി. പണിപ്പെട്ട് ടയര്‍ മാറ്റി. ഷാര്‍ജക്കും അജ്്മാനുമിടയിലെ എമിറേറ്റ്‌സ് റോഡില്‍ പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിതനായി വരികയായിരുന്നിട്ടും തന്നെ സഹായിക്കാന്‍ പോലീസ് ഓഫീസര്‍ കാണിച്ച വ്യഗ്രതയിലും ആത്മാര്‍ഥതയിലും നിറഞ്ഞ മനസ്സോടെ നന്ദി പറയുകയാണ് വഹാബ്. പോലീസ് ഓഫീസറുടെ പേര് വഹാബ് വെളിപ്പെടുത്തിയില്ല.

 

Latest News