വിമാനത്താവളം വരെയെത്തിയ ജീവിതം; ജോസിനെ മരണം കൊണ്ടുപോയത് ഇങ്ങനെ...

മസ്‌കത്ത്- ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി വാഴപ്പള്ളി ജോസ് (55) മസ്‌കത്തില്‍ നിര്യാതനായി. 15 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ജോസിന് അവിടെ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
എയര്‍ലൈന്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് തിരിച്ചുപോയ ജോസിനെ തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
ഭാര്യ ലിസി. മക്കള്‍: ലിന്റോ (ദുബായ്), ഹേന. മരുമക്കള്‍: സിന്റോ, മനീഷ.

 

Latest News