അബുദാബി- ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എ.ഇ. സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും യു.എ.ഇ അഭ്യര്‍ഥിച്ചു.
സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് സംഭാഷണത്തിന്റെ വഴികള്‍ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും നേതാക്കളുടെ വിവേകത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. പരസ്പര ആശയവിനിമയത്തിലൂടെയും സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെയും ഈ പ്രതിസന്ധി മറികടക്കാനുള്ള ശേഷി അവര്‍ക്കുണ്ട്. സംഘര്‍ഷത്തിന്റെ പാതയിലേക്ക് പുതിയ സംഭവങ്ങള്‍ നയിക്കില്ലെന്ന പ്രത്യാശയും യു.എ.ഇ പ്രകടിപ്പിച്ചു.