ദുബായ്- ഇന്റര്‍നാഷനല്‍ സിറ്റിയിലെ ബഹുനില അപാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തം. അഞ്ചു ഫിലിപ്പിനോകളടക്കം ഏഴ് താമസക്കാരുടെ സര്‍വസാധനങ്ങളും കത്തിനശിച്ചു.
ആര്‍ക്കും പരിക്കില്ല. ഒന്നാം നിലയിലെ ഫഌറ്റിലെ ബെഡ്‌റൂമിലാണ് ആദ്യം തീ പടര്‍ന്നത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഉടന്‍ അഗ്നിശമന സൈനികര്‍ കുതിച്ചെത്തി തീ കെടുത്തി.
ഫിലിപ്പിനോകളില്‍ മൂന്നു പേര്‍ വീട്ടുവേലക്കാരായി ജോലി ചെയ്യുന്നവരാണ്. രണ്ടു പേര്‍ സന്ദര്‍ശക വിസക്കാരും.






