ഹൈദരാബാദ് സ്വദേശിക്ക് ബിഗ്ടിക്കറ്റില്‍ 28 കോടി രൂപ

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന്‍ കോടിപതി. ഹൈദരാബാദ് സ്വദേശി വിലാസ് റിക്കാലക്കാണ് 1.5 കോടി ദിര്‍ഹം (28.4 കോടി രൂപ) സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിഹം സോമാലിയന്‍ സ്വദേശി അഫ്ര സുലൈമാന്‍ അഹ്്മദിനാണ്. വിലാസ് ഉള്‍പെടെ ആറ്് ഇന്ത്യക്കാരാണ് ഇത്തവണ വിജയികളുടെ പട്ടികയിലുള്ളത്.
ആറ് ദിവസം മുമ്പെടുത്ത ടിക്കറ്റിനാണ് വിലാസിന് സമ്മാനം ലഭിച്ചത്. ജൂലൈയില്‍ മലയാളിയായ സ്വപ്‌ന നായര്‍ക്കാണ് ബിഗ്ടിക്കറ്റ് സമ്മാനം ലഭിച്ചത്. 12 ദശലക്ഷം ദിര്‍ഹമാണ് അവര്‍ക്ക് ലഭിച്ചത്.

 

Latest News