ദുബായ്- കോഴിക്കോട് ബാലുശ്ശേരി സ്വദേശി കിനാലൂര്‍ പുതിയോട്ടില്‍ ഗോകുലന്റെ മകന്‍ അതുല്‍ ദാസിനെ (27) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. കഴിഞ്ഞ മാസം 13 നാണ് അതുല്‍ ദാസ് മരിച്ചതെന്ന് ദുബായ് പോലീസ് പറഞ്ഞു. മാതാവ്: ചന്ദ്രിക, ഭാര്യ: ശരണ്യ.
ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുബായ് പോലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അതുല്‍ ദാസിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ കണ്ണോത്ത് മൃതദേഹം അനുഗമിക്കും.






