ജിദ്ദ- ബന്ധം സാധാരണ നിലയിലാക്കാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഖത്തര്‍ നിരാകരിച്ചിരിക്കെ, സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇന്ന് കയ്‌റോയില്‍ യോഗം ചേരുന്നു. കയ്‌റോ സമയം ഉച്ചക്ക് ഒരു മണിക്കാണ് യോഗം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഖത്തറിന്റെ പ്രതികരണം ലഭിച്ചതായും തക്കസമയത്ത് മറുപടി നല്‍കുമെന്നും സൗദി അറേബ്യന്‍ പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ക് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹ് വഴി ഖത്തറിന്റെ ഔദ്യോഗിക മറപടി ലഭിച്ചതായി സൗദി വിദേശ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ട്വിറ്ററിലും അറിയിച്ചു.
യാഥാര്‍ഥ്യ ബോധമില്ലാത്തതും നടപ്പിലാക്കാനാവാത്തുമാണ് ആവശ്യങ്ങളെന്നാണ് ഖത്തറിന്റെ പ്രതികരണം.
ഭീകരതയല്ല, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഉപാധികളെന്ന് ഖത്തര്‍ വിദേശമന്ത്രി ഷെയ്ക് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ അല്‍ഥാനി പറഞ്ഞു.